ഓസ്ക്കാർ പുരസ്ക്കാരം, പാരസൈറ്റ് മികച്ച ചലച്ചിത്രം വാക്വീൻ ഫീനിക്സ് മികച്ച നടൻ ജൂഡി റെനെ സെൽവെഗർ മികച്ച നടി

ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര്‍ നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്

0

ദക്ഷിണകൊറിയൻ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടി. ജോക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് വാക്വീൻ ഫീനിക്സിന് മികച്ച നടനായും ജൂഡി എന്ന ചിത്രത്തിലൂടെ റെനെ സെൽവെഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പാരസൈറ്റ് ഒരുക്കിയ ബോങ് ജൂ ഹോ മികച്ച സംവിധായകനായി. മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്ക്കാരങ്ങൾ നേടി കൊറിയൻ ചിത്രം പാരസൈറ്റ് തിളങ്ങി. മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡോൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനായി. 1917 എന്ന ചിത്രം സാങ്കേതികവിഭാഗത്തിൽ മൂന്ന് പുരസ്ക്കാരങ്ങൾ ഇതിനോടകം നേടി.

ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര്‍ നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ചിത്രമെന്ന ചരിത്ര നേട്ടവും പാരസൈറ്റ് സ്വന്തമാക്കി പാരസൈറ്റ് സംവിധാനം ചെയ്ത ബോങ് ജൂന്‍ ഹോയാണ് മികച്ച സംവിധായകന്‍. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഓസ്കര്‍ നേടുന്നത്.

ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പിറ്റിന് പുരസ്കാരം. ടോയ് സ്റ്റോറി ഫോറാണ് മികച്ച അനിമേഷന്‍ ചിത്രം. ബ്രാഡ് പിറ്റിന്റെ പ്രഥമ ഓസ്കര്‍ പുരസ്കാരമാണിത്.ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിന്‍സ്, ജോ പെസ്കി, അല്‍ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രോഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍.മാര്‍ക്ക് റഫല്ലോയാണ് അമേരിക്കന്‍ ഫാക്ടറിയുടെ സംവിധാനം.അവലംബിത തിരക്കഥക്കുള്ള പുരസ്കാരം ജോജോ റാബിറ്റിനും മികച്ച തിരക്കഥക്കുള്ള അവാര്‍ഡ‍് പാരസൈറ്റിനും ലഭിച്ചു.സൌണ്ട് എഡിറ്റിംഗിനുള്ള പുരസ്കാരം ഫോര്‍ഡ് വേഴ്സസ് ഫെറാരിക്കും സൌണ്ട് മിക്സിംഗിനുള്ള അവാര്‍ഡ് 1917നും ലഭിച്ചു. മേക്കപ്പിനും ഹെയര്‍സ്റ്റൈലിംഗിനുമുള്ള പുരസ്കാരം ബോംബ് ഷെല്ലിനാണ്. വിഷ്വല്‍ എഫ്കടിനുള്ള അവാര്‍ഡ് 1917നാണ്

 

You might also like

-