മാവോയിസ്റ്റുകള്‍ക്ക് കിഴടങ്ങാം പാക്കേജ് ജുമായി സര്‍ക്കാര്‍

മാവോയിസ്റ്റ് ആശയങ്ങളുപേക്ഷിച്ച് സര്‍ക്കാറിന് മുമ്പില്‍ കീഴടങ്ങുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

0

കല്പറ്റ : സംസ്ഥാനത്തു പ്രവർത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുള്ള പാക്കേജ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ കേരളത്തില്‍ ഇതുവരെ ആരും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടില്ല.മാവോയിസ്റ്റ് ആശയങ്ങളുപേക്ഷിച്ച് സര്‍ക്കാറിന് മുമ്പില്‍ കീഴടങ്ങുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനുള്ള പാക്കേജ് ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ കേരളത്തിലിതു വരെ മാവോയിസ്റ്റുകളാരും കീഴഴടങ്ങിയിട്ടില്ലെന്ന് ഡി.ജി.പി പറഞ്ഞു. വയനാട്ടില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഡി.ജി.പി.

പൊതുജനങ്ങളില്‍ നിന്ന് 70 ഓളം പരാതികളാണ് ഡി.ജി.പിക്ക് ലഭിച്ചത്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിലെ ആചാരപ്രകാരം 18 വയസിനു മുമ്പ് വിവാഹിതരാകുന്നവര്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഡി.ജി.പി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ നിയമത്തില്‍ തന്നെ മാറ്റം വരുത്തേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദാലത്തില്‍ ലഭിച്ച പരാതികളിലധികവും ആദിവാസി മേഖലയില്‍ നിന്നുള്ളവയാണ്

You might also like

-