പിളരുമെന്നായപ്പോൾ ഇരുപക്ഷവും  അയഞ്ഞു ;കോൺഗ്രസ്സിൽ മഞ്ഞുരുകുമോ ?

പാര്‍ലമെന്ററി പാര്‍ട്ടിയും ഉന്നതാധികാര സമിതിയും വിളിച്ചു ചേര്‍ക്കാന്‍ തയ്യാറെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. അവിടെ സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തയ്യാറെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി .അതേസമയം  പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സി.എഫ് തോമസ് എം.എല്‍.എ പ്രതികരിച്ചു.

0


പാലാ/തൊടുപുഴ : കേരളാ കോണ്‍ഗ്രസില്‍ തർക്കം മൂത്തപ്പോൾ  പിളർപ്പിലേക്ക് നീങ്ങുമെന്നായപ്പോൾ ഇരുകൂട്ടരും പിടിവാശി വിട്ട് അയയുന്നു  . പാര്‍ലമെന്ററി പാര്‍ട്ടിയും ഉന്നതാധികാര സമിതിയും വിളിച്ചു ചേര്‍ക്കാന്‍ തയ്യാറെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. അവിടെ സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തയ്യാറെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി .അതേസമയം  പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സി.എഫ് തോമസ് എം.എല്‍.എ പ്രതികരിച്ചു.

കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയിലെ ചെയര്‍മാന്‍ തര്‍ക്കത്തില്‍ പുതിയ നീക്കമാണ് പി.ജെ ജോസഫിന്റേത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ, ഹൈ പവര്‍ കമ്മിറ്റിയോ വിളിച്ചുചേര്‍ക്കാന്‍ തയ്യാറെന്ന് ജോസഫ് നിലപാട് വ്യക്തമാക്കി. ഈ യോഗങ്ങളില്‍ സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പ്രശ്‌നത്തെ നേരിടാന്‍ തയ്യാറാണെന്നും പി.ജെ പറഞ്ഞു.

താല്‍കാലിക ചെയര്‍മാനായി താന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും സമവായം ആഗ്രഹിക്കുന്നു. ഇന്നലെ കോട്ടയത്ത് ഔദ്യോഗിക യോഗമൊന്നും ചേര്‍ന്നില്ലെന്നും ജോസഫ് പറഞ്ഞു.പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം.എല്‍.എ പറഞ്ഞു. വിവിധ ജില്ലകളില്‍നിന്നുള്ള പ്രതിനിധികളുമായി ബന്ധപ്പെട്ട തനിക്കുവേണ്ട പിന്തുണ ഉണ്ടോയെന്ന് ഉറപ്പിച്ചശേഷമാണ് ജോസഫിന്റെ നീക്കം. താഴെ തട്ടിലുള്ള യോഗങ്ങളില്‍ ചെയര്‍മാന്‍ പദവി സംബന്ധിച്ച് സമവായം ഉണ്ടായക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പി.ജെയുടെ പുതിയ നീക്കത്തിന് ആധാരവും.

You might also like

-