ഷാർജ വിമാനത്താവളത്തിൽ പുതിയ ബാഗേജ് പോളിസി, ബാഗുകൾക്ക് ഒരു പരന്ന പ്രതലം നിർബന്ധo

കുറഞ്ഞത് ഒരു ഫ്ലാറ്റ് ഉപരിതലത്തിലുള്ള ബാഗുകൾ ചെക്ക്-ഇൻ ചെയ്യുമ്പോൾ നിരസിക്കപ്പെടാത്ത ആകൃതിയിലുള്ള, ഔട്ട്ഡൂർ ഉള്ള ഇനങ്ങൾ ഉൾപ്പെടെ ലഗേജ്-ഹാൻഡ്ലിംഗ് പ്രോസസ്

0

ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് ഡിസംബർ 4 നകം പുതിയ ലഗേജ് നിയന്ത്രണങ്ങൾ പിന്തുടരാൻ നിർദ്ദേശം ബാഗുകളുടെ ഒരുഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നിർബന്ധമായും ഈ പോളിസികൾ പിന്തുടരേണ്ടതാണ്.

ബാഗേജിന്  പരന്ന പ്രതലമില്ലെങ്കിൽ ചെക്ക് ഇൻ സമയത്ത് അത് തള്ളിക്കളയുന്നതായിരിക്കും. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങൾ കുത്തിനിറച്ച് അമിതവലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കില്ല. ബാഗേജുകളുടെ സുഗമമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകൾ ഒഴിവാക്കണമെന്നും നിർദ്ദേശം ഉണ്ട്. ഇത്തരം ബാഗേജുകൾ ബാഗേജ് ഡെലിവറി വൈകുന്നതിന് കാരണമാകുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ്
കഴിഞ്ഞവർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ രീതിയിൽ ബാഗേജ് നിയമങ്ങൾ കൊണ്ടുവന്നിരുന്നു. പുതിയ ബാഗേജ് പോളിസി യാത്രക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിഡ്ഫ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഒരു ബാഗേജുകളും ഡിസംബർ നാലുമുതൽ വിമാനത്താവളത്തിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യാത്രക്കാർക്ക് തങ്ങളുടെ ബാഗേജുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി വിമാനത്താവളത്തിൽ വെച്ചുതന്നെ ശരിയാക്കി യാത്ര തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

You might also like

-