ഇന്ത്യ പാക് അതിര്ത്തിയില് മലയാളി ജവാന് വീരമൃത്യു.

എറണാകുളം മണക്കുന്നം സ്വദേശി ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ കെ.എം (34) ആണ് വീരമൃത്യു വരിച്ചത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃഷ്ണഘട്ടി സെക്ടറിലേക്ക് പാകിസ്താന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

0

ശ്രീനഗര്‍: കശ്മീരില്‍പ്രകോപനമില്ലാതെ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ മലയാളി ജവാന് വീരമൃത്യു. എറണാകുളം മണക്കുന്നം സ്വദേശി ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ കെ.എം (34) ആണ് വീരമൃത്യു വരിച്ചത്.തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃഷ്ണഘട്ടി സെക്ടറിലേക്ക് പാകിസ്താന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പില്‍ ആന്റണി സെബ്സ്റ്റ്യനും പവീല്‍ദാര്‍ മാരിമുത്തുവിനും പരുക്കേറ്റു. ഇരുവരെയും പൂഞ്ചിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റണിയുടെ ജീവന്‍ രക്ഷിക്കാനായില്ല

 

You might also like

-