24 മണിക്കൂറിനുള്ളിൽ 9987 പേരിൽ കോവിഡ് മരണം 331 മരിച്ചു രോഗവ്യാപനത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്

കോവിഡ് 19 രൂക്ഷ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമത്. നേരത്തേ ഒമ്പതാം സ്ഥാനത്ത് നിന്നിരുന്ന രാജ്യം പിന്നീട് ഏഴാമതും ഇപ്പോൾ അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുകയാണ്

0

ഡൽഹി :ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വൻ വർദ്ധന കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9987 പേരിൽ രോഗം സ്ഥികരിച്ചു 331 മരിച്ചു .രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവർ . 129917 പേരും, രോഗമുക്തിപ്രാപികച്ചവർ 129215 പേരുമാണ് , 7466 പേര്കോവിഡ്ബാധിച്ചു മരിച്ചു രാജ്യത്ത് ഇതുവരെ 266598 ആളുകളിൽ കോവിഡ് സ്ഥികരിച്ചതായി : ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 88528 ആയി 2553 കേസും 109 മരണവും പുതിയതായി സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം രോഗികൾ അര ലക്ഷം കടന്നു

കോവിഡ് 19 രൂക്ഷ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമത്. നേരത്തേ ഒമ്പതാം സ്ഥാനത്ത് നിന്നിരുന്ന രാജ്യം പിന്നീട് ഏഴാമതും ഇപ്പോൾ അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുകയാണ്. യുഎസ് കഴിഞ്ഞാൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുള്ള രാജ്യവും ഇന്ത്യയാണ്.ബ്രസീലാണ് നിലവിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചത്. എന്നാൽ ഗുരുതര രോഗികളുടെ എണ്ണം ബ്രസീലിൽ കുറവാണ്. അതേസമയം, ഇന്ത്യയേക്കാൾ മൂന്ന് മടങ്ങ് അധികമാണ് ബ്രസീലിലെ കോവിഡ് ബാധിതരുടെ എണ്ണം.

You might also like

-