ഇടുക്കിജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകൾ സമ്പൂർണ്ണ നിർമ്മാണ നിരോധനത്തിലേക്ക് ,വീട് നിർമ്മാണത്തിന് മുൻപ് സംയുകത പരിശോധനക്ക് ശുപാർശ

ദുരന്തനിവാരണ നിയമം ബാധകമായ പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കുന്നത് സംബന്ധിസിച്ചും വീട് നിർമ്മാണത്തിന് അനുമതി നൽകുന്നത് സംബന്ധിച്ചതും പ്രതിപാദിക്കുന്ന അഡിഷണൽ അഡ്വക്കേറ്റ് ജനറലിന് വേണ്ടിസർക്കാർ അഭിഭാഷകൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു .സ്‌പെഷ്യൽ ഗവർമെന്റ് പ്ലീഡർ S. രഞ്ജിത്ത് നവംബർ ഏഴിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്

0

കൊച്ചി | ഇടുക്കിജില്ലയിലെ ദുരന്ത നിവാരണ നിയമത്തിന് കിഴിൽ ഉൾപ്പെട്ട 13 ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ നിർമ്മാണ നിരോധന ഏർപ്പെടുത്താൻ സർക്കാർ നീക്കം . ഇത് സംബന്ധിച്ച റിപ്പോർട്ട് അഡിഷണൽ അഡ്വക്കേറ്റ് ജനറലിന് വേണ്ടി സ്‌പെഷ്യൽ ഗവർമെന്റ് പ്ലീഡർ S. രഞ്ജിത്താണ് കോടതിയിൽ  സമർപ്പിച്ചത്.

ദുരന്തനിവാരണ നിയമം ബാധകമായ പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കുന്നത് സംബന്ധിച്ചു   പ്രതിപാദിക്കുന്ന നിർദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് അഡിഷണൽ അഡ്വക്കേറ്റ് ജനറലിന് വേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ  സമർപ്പിച്ചിരിക്കുന്നത്.  ഈ നിർദേശങ്ങൾ നടപ്പാക്കിയാൽ ഇടുക്കി ജില്ലയിൽ അതി ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത് .സ്‌പെഷ്യൽ ഗവർമെന്റ് പ്ലീഡർ S. രഞ്ജിത്ത് നവംബർ ഏഴിനാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത് .13 ഗ്രാമപഞ്ചായത്തുകളെ മുഴുവൻ നിർമ്മങ്ങളെയും ബാധിക്കയുന്ന സർക്കാർ നിർദേശത്തെ ഗ്രാമപഞ്ചായത്തുകൾ ഇതുവരെയും എതിർപ്പുകൾ അറിയിച്ചിട്ടില്ല .

റിപ്പോർട്ട് പ്രകാരം ദുരന്ത നിവാരണ നിയമം നിലനിൽക്കുന്ന 13 ഗ്രാമ പഞ്ചയത്തുകളിൽ വീടുകളുടെ നിർമ്മാണത്തിന് മുൻപ്, പഞ്ചായത്ത്, റവന്യൂ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളുടെ സംയുകത പരിശോധന നടത്തണം . പരിശോധനയിൽ തയ്യാറാക്കുന്ന ചെക്ക്  ലിസ്റ്റിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും ഇനിമുതൽ നിർമ്മാണത്തിന് അനുമതി നൽകുക . ചെക്ക് ലിസ്റ്റ് പ്രകാരം ഭൂമി പരിശോധിച്ചു ഉദ്യോഗസ്ഥർ 17 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത് .ചെക്ക് ലിസ്റ്റ് പ്രകാരം 100 മാർക്കാണ് ഇതിൽ 35 മാർക്ക് ലഭിച്ചാൽ മാത്രമേ വീട് നിർമ്മാണത്തിന് അനുമതി ലഭിക്കുകയൊള്ളു 1,2,3 ചോദ്യങ്ങൾക്ക് “അതെ” എന്നാണ് ഉത്തരമെങ്കിൽ കെട്ടിട നിർമ്മാണത്തിന് അനുമതി കൊടുക്കുവാൻ പാടില്ല.
ചോദ്യങ്ങൾ ഇങ്ങനെ.
1 .വീടിനായി നിർണ്ണയിക്കപ്പെട്ട സ്ഥാനം ഭൗമ ശാസ്ത്ര പഠന കേന്ദ്രം തയ്യാറാക്കിയ ഉരുള്‍ പൊട്ടൽ /മണ്ണിടിച്ചാൽ സാധ്യത ഭൂപടത്തിൽ
ഹൈ ,മോഡറേറ്റ് ‘ലോ ” സാധ്യത ,പ്രദേശത്തോ “അല്ല “എന്നിവയിൽ ഏതു പ്രദേശത്താണ് ?

അതേയെന്നാണ് സമിതി എഴുതി പിടിപ്പിക്കുന്നതെങ്കിൽ വീട് വക്കാൻ അനുമതി ലഭിക്കില്ല
2 വീടിനായി നിർണ്ണയിക്കപ്പെട്ട സ്ഥലം 2018 ലെ കാലവർഷത്തിൽ ഉരുൾപൊട്ടൽ / മണ്ണിടിച്ചാൽ ബാധിച്ച സ്ഥലത്താണോ ? അതെ / അല്ല ?
ചോദ്യത്തിന്റെ ഉത്തരം “അതെ “എന്നാണ് രേഖപെടുത്തുന്നതെങ്കിൽ വീട് നിർമ്മാണത്തിന് അനുമതി ലഭിക്കില്ല
3 . വീടിനായി നിര്ണയിച്ചിരിക്കുന്ന സ്ഥാനം 2018 ലെ കാലവർഷത്തിൽ ഉരുൾ പൊട്ടൽ / മണ്ണിടിച്ചാൽ ബാധിച്ചതിനാൽ വീട് വെക്കരുത് എന്ന കേന്ദ്ര ജിയോളജി വകുപ്പ് നിർണയിച്ചിട്ടുള്ള ട്ടുള്ള സ്ഥാനം ആണോ ? അതെ / അല്ല /
ചോദ്യത്തിന്റെ ഉത്തരം “അതെ” എന്നാണ് എങ്കിൽ വീട് നിർമ്മാണത്തി അനുമതി ലഭിക്കില്ല .
4 വീടിനായി നിർണയിച്ചിട്ടുള്ള  സ്ഥാനം 22 ഡിഗ്രി കൂടുതലാണോ? അതെ / അല്ല ?

5 വീടിനായി നിർണ്ണയിക്കപെട്ടിലുള്ള സ്ഥലത്തിന്റെ മേൽഭാഗത്തെ ചരിവ് 1 മീറ്ററിൽ കൂടുതലായി വെട്ടി കിഴക്കാംതൂക്കായി നിർത്തിയിട്ടുണ്ടോ ? ഉണ്ട് / ഇല്ല
6 .വീടിനായി നിർണ്ണയിക്കപെട്ടിലുള്ള സ്ഥലത്തിന്റെ മേൽഭാഗത്തെ ചരുവിൽ വീടിന്റെ സ്ഥാനത്ത് വന്നു പതിക്കാവുന്ന രീതിയിൽ വലിയ പാറകൾ / ഒഴുകി ഇറങുന്ന രീതിയിൽ  മണ്ണ് ഇടിഞ്ഞിറങ്ങുന്ന രീതിയിൽ മണ്ണ് / മുൻഉരുൾപൊട്ടൽ / മണ്ണിടിച്ചൽ എന്നിവയുടെ ബാക്കി എന്നിവ ഉണ്ടോ ? ഉണ്ട് / ഇല്ല
7 . വീടിനായി നിർണ്ണയിക്കപെട്ടിലുള്ള സ്ഥലത്തിന്റെ താഴ്ഭാഗത്തെ ചെരുവിൽ ഇടിഞ്ഞു വീണാൽ  വീടിന്റെ അടിത്തറ ബാധിക്കാവുന്ന രീതിയിൽ 1 മീറ്ററിൽ കൂടുതൽ മണ്ണ് വെട്ടി കിഴക്കാംതൂക്കായി നിർത്തിയിട്ടുണ്ടോ ? ഉണ്ട് /ഇല്ല
8 .വീടിനായി നിർണ്ണയിക്കപെട്ടിലുള്ള സ്ഥലത്തിന്റെ മേൽ ഭാഗത്തെ ചെരിവ് താഴ്ഭാഗത്തെ ചെരിവും 1 മീറ്ററിൽ അധികരിക്കാതെ തട്ടുകളയി തിരിക്കുവാൻ സാധിക്കുമോ / സാധിക്കും / സാധിക്കില്ല

9 ദ്രവിച്ച പാറയും, ഉറച്ച ശിലയെയും വേർതിരിക്കുന്ന പ്രതലത്തിന്റെ ചെരിവ് /ദിശ , വീട് / കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്താണോ അഭിമുഖികരിക്കുന്നത് അതെ / അല്ല

മേൽ ഉത്തരത്തിന്റെ വെളിച്ചത്തിൽ വീടിനായി നിർണയിച്ചിട്ടുള്ള സ്ഥാനത്തിന്റെ മൊത്തം സ്കോർ എത്ര ?നിർമ്മാണം അനുവദിക്കാൻ കഴിയുമോ ?…
തുടങ്ങിയ ചോദ്യങ്ങൾക്ക് പരിശോധന സമ്മതി ഉത്തരം നൽകുയും ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ് സൈറ്റിൽ പരിശോധന നടത്തി വീട് നിർമ്മാണം റെഡ് സോണിൽ പെട്ടതല്ലന്നു ഉറപ്പു വരുത്തിയ ശേഷമേ   വീട് നിർമ്മാണത്തിന് അനുമതി നൽകാവൂ എന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട് .
ഇടുക്കിജില്ലയിലെ 90 ശതമാനം പ്രദേശങ്ങളൂം 22 ഡിഗ്രിക്ക് മേൽ ചെരുവുള്ളതിനാൽ വീട് നിർമ്മണം പൂർണ്ണമായും തടയപ്പെടാനാണ് സാധ്യത .  ഇടുക്കിജില്ലയെ പ്രതേകിച്ചു മൂന്നാറിനെ ലക്ഷ്യം വച്ച് 30 ലധികം ജനവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിച്ച പിണറായി സർക്കാർ ദുരന്ത നിവാരണ നിയമത്തിന് കിഴിൽ 13 ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ച ശേഷം കോടതി വഴിയും നിർമ്മാണം പൂർണ്ണമായി തടയാനുള്ള നടപടിയുടെ ഭാഗമായാണ് ഹൈക്കോടതി വഴിയുള്ള പുതിയ നീക്കം .

ഈ റിപ്പോർട്ട് പ്രകാരം 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഭൂമിയിലും 1 മീറ്ററിൽ അധികംഉയരത്തിൽ മണ്ണ് ഇടിച്ചുള്ള നിർമ്മാണത്തിനും നിയന്ത്രണം ഏർപ്പെടുത്തും . അതീവ ഗുരുത നിർദേശങ്ങൾ ഉള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും ദുരന്ത നിവാരണ നിയമം നിലനിൽക്കുന്ന ഗ്രാമപഞ്ചായത്താലുകൾ കോടതിയിൽ നിലപാട് അറിയിച്ചിട്ടില്ല. 13 ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണ് ആയതിനാൽ സർക്കാർ നിലപാടിനെതിരെ ഈ പഞ്ചായത്തുകളുടെ സ്റ്റാൻഡിങ് കൗൺസിൽ പ്രതികരിക്കാൻ സാധ്യതയില്ല .അതേസമയം ഇടുക്കിജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ ടൂറിസം പദ്ധതികൾ നിർത്തി വയ്പ്പിക്കാൻ ജില്ലാകളക്ടർ ഗ്രാമ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .1960 ലെ ഭൂപതിവ് നിയമ ഭേദഗതിയിലൂടെ ജില്ലയിലെ മുഴുവൻ ഭൂപ്രശ്ങ്ങളൂം പരിഹരിച്ചു എന്ന് പ്രചരിപ്പിച്ച ഇടതു പക്ഷത്തിന് കനത്ത തിരിച്ചടിയാവുകയാണ് കോടതിയിലെ സർക്കാർ നടപടി

You might also like

-