ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു ,വിജയശതമാനം 84.33

പ്ളസ് വണ്‍ അപേക്ഷ മേയ് പത്തുമുതല്‍ ഓണ്‍ലൈനില്‍ തുടങ്ങും

0

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു ,വിജയശതമാനം 84.33 . 3,11375 പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 71 സ്കൂളുകള്‍ക്ക് നൂറുശതമാനം വിജയം. 14224 പേര്‍ക്ക് എല്ലാവിഷയത്തിനും എപ്ളസ് കിട്ടി. 183 പേര്‍ക്ക് മുഴുവന്‍മാര്‍ക്കും ലഭിച്ചു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് പരീക്ഷാഫലപ്രഖ്യാപനം നടത്തിയത്. അധ്യയന കലണ്ടറിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

പ്ളസ് വണ്‍ അപേക്ഷ മേയ് പത്തുമുതല്‍ ഓണ്‍ലൈനില്‍ തുടങ്ങും. 20ന് ട്രയല്‍ അലോട്ടുമെന്‍റ് തുടങ്ങും. 24ന് ആണ്ആദ്യഅലോട്ടുമെന്‍റ്. രണ്ടുഘട്ടമായി അലോട്ട് മെന്‍റ് നടക്കും. ജൂണ്‍ മൂന്നിന് ഒന്നുമുതല്‍ 12വരെയുള്ള അധ്യയനം ആരംഭിക്കും.

സയന്‍സ് – 86.04 ശതമാനം വിജയം.
ഹ്യൂമാനിറ്റീസ് – 79.82 ശതമാനം വിജയം
കൊമേഴ്സ് – 84.65 ശതമാനം വിജയം
വൊക്കേഷണല്‍ – 80.07 ശതമാനം വിജയം
ടെക്നിക്കല്‍ – 69.72 ശതമാനം വിജയം
കലാമണ്ഡലം – 93.59 ശതമാനം വിജയം

You might also like

-