വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു 40 പേർക്ക് പരിക്ക്

.പരിക്കേറ്റ ആളുകളെ മുഴുവൻ ആശുപത്രിയിൽ എത്തിച്ചിട്ടും മിൽഹാ ജാനെ കാണാനില്ലായിരുന്നു പിന്നീട് നാട്ടുകാർ നടത്തിയ പരിശോധനയിൽ ബസ്സിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു . മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്

0

ഇടുക്കി ,അടിമാലി | പുതുവര്‍ഷആഘോഷിക്കാൻ എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു മലപ്പുറം സ്വദേശി മിൽഹാ ജാണ് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇടുക്കി കല്ലാര്‍കൂട്ടി മൈലാടും പാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല്‍പ്പത്തിനാല് പേരെയും നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പരിക്കേറ്റ ആളുകളെ മുഴുവൻ ആശുപത്രിയിൽ എത്തിച്ചിട്ടും മിൽഹാ ജാനെ കാണാനില്ലായിരുന്നു പിന്നീട് നാട്ടുകാർ നടത്തിയ പരിശോധനയിൽ ബസ്സിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു . മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് .

പുലര്‍ച്ചെ ഒന്നേ കാലോടെയാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണല്‍ കോളേജില്‍ നിന്നും വിനോദ യാത്രയ്ക്കായിട്ടെത്തിയ വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കല്ലാര്‍കൂട്ടി മൈലാടും പാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപം കുത്തിറക്കവും കൊടും വളവുമായ ഇവിടെ നിയന്ത്രണം വിട്ട് ബസ്സ് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. വലിയ ശബ്ദ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നത്തിയയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടടത്തി. വെളിച്ചക്കുറവും ഏറെ ദുഷ്കരവുമായിരുന്ന പ്രദേശത്ത് രണ്ട് മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അപകടടത്തില്‍പ്പെട്ടവരെ മുഴുവന്‍ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ് ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ഇടുക്കി എസ് പി വി യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ്ജ് ഐ എ എസ് സഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. വീതി കുറഞ്ഞ റോഡിലെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം അപകടങ്ങള്‍ പ്രദേശത്ത് നിത്യ സംഭവമാണെന്നും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നും നിരവതി തവണ പരാതി നല്‍കിയിട്ടും വേണ്ട നടടപടി സ്വീകരിക്കുന്നില്ലെന്നും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ എതിര്‍ വശത്തേയ്ക്കായിരുന്നു ബസ്സ് മറിഞ്ഞിരുന്നെങ്കില്‍ ആയിരക്കണക്കിനടി താഴ്ച്ചയിലേയ്ക്ക് പതിച്ച് വലിയ വലിയ ദുരന്തത്തിന് വഴിയൊരുക്കുമായിരുന്നു.

You might also like