വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി അന്വേഷണം നടന്നാല്‍ അല്ലേ ക്രമക്കേട് നടന്നോയെന്ന് കണ്ടെത്താനാകൂ

സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. കേസിൽ സിബിഐക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.

0

ഡൽഹി :വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ സി.ബി.ഐ അന്വേഷണത്തിന് ഉടൻ സ്റ്റേയില്ല. അന്വേഷണം ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീം കോടതി സി.ബി.ഐക്ക് നോട്ടിസയച്ചു. നാല് ആഴ്ചക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ഉടന്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. അതിനാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സർക്കാർ വാദിച്ചു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു.അന്വേഷണം നടന്നാല്‍ അല്ലേ ക്രമക്കേട് നടന്നോയെന്ന് കണ്ടെത്താനാകൂ എന്ന് സംസ്ഥാന സർക്കാറിനോട് സുപ്രിംകോടതി

You might also like

-