ലോകത്താദ്യമായി മുലയൂട്ടി ട്രാന്‍സ്‌ജെന്‍ഡന്‍ യുവതി.

0

 

ന്യൂയോര്‍ക്ക്: പങ്കാളിയുടെ കുഞ്ഞിന് മുലയൂട്ടി ട്രാന്‍സ്‌ജെന്‍ഡന്‍ യുവതി. ഹോര്‍മോണ്‍ ചികിത്സയിലൂടെ മുലപ്പാല്‍ ഉല്‍പ്പാദിപ്പിച്ചാണ് 30 കാരിയായ യുവതി കുഞ്ഞിന് മുലയൂട്ടിയത്. വൈദ്യശാസ്ത്രത്തിലാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുഞ്ഞിന് മുലയൂട്ടിയ വാര്‍ത്ത പുറത്ത് വിടുന്നത്. യു എസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മാഗസീനാണ് വാര്‍ത്ത പുറത്ത് വിട്ടത്. ന്യൂയോര്‍ക്കിലാണ് സംഭവം. തന്റെ പങ്കാളി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുകയാണെന്നും എന്നാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നും പറഞ്ഞുകൊണ്ട് യുവതി ഡോക്ടറെ സമീപിക്കുകയായിരുന്നു.

പങ്കാളിയുടെ കുഞ്ഞിനെ മുലയൂട്ടാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും യുവതി ഡോക്ടറെ അറിയിച്ചു. ഇതിനായി മുലപ്പാലില്ലാത്ത സ്ത്രീകളില്‍ ചെയ്യുന്ന ഹോര്‍മോണ്‍ ചികിത്സ സാധിക്കുമെങ്കില്‍ തനിക്കും ചെയ്യണമെന്ന ആവശ്യമാണ് യുവതി നിര്‍ദേശിച്ചത്.

ചികിത്സ തുടങ്ങി മൂന്നു മാസത്തിനകം ഫലം കണ്ടു. ദിവസവും 240 മില്ലിലിറ്റര്‍ മുലപ്പാല്‍ യുവതിയുടെ ശരീരത്തില്‍ നിന്നും ഉല്‍പാദിപ്പിക്കാനാവുന്നുണ്ടെന്നും ആറ് ആഴ്ചകള്‍ കുഞ്ഞിന് മുലയൂട്ടാന്‍ സാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. വൈദ്യ ശാസ്ത്രത്തെ ആദ്യത്തെ സംഭവമാണിതെന്ന് യുവതിയെ ചികത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൗണ്ട് സിനായ് ട്രാന്‍സ്‌ജെന്‍ഡര്‍ മെഡിസിനിലെ തമാറും സില്‍ ഗോള്‍ഡ്‌സ്റ്റിനുമാണ് ഈ പുതിയി ചിക്തസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
അതേസമയം പ്രസവിച്ച സ്ത്രീയില്‍ നിന്നുണ്ടാകുന്ന മുലപ്പാലിന്റെ ഗുണങ്ങള്‍ ചികിത്സയിലൂടെ സൃഷ്ടിച്ചെടുത്ത മുലപ്പാലിനുണ്ടോയെന്ന കാര്യത്തിലുള്ള ഉറപ്പ് ഡോക്ടര്‍മാര്‍ പറയുന്നില്ല.

You might also like

-