മാവോയിസ്റ്റ് നക്സലുകളും പോലീസും ഏറ്റുമുട്ടി 12 മാവോയിസ്റ്റ് നക്സലുകളെ വധിച്ചു

0

തെലങ്കാന- ഛത്തിസ്‌ഗഢ് അതിർത്തിയിൽ വെള്ളിയാഴ്ച പുലർച്ചെ 12 മാവോയിസ്റ്റ് നക്സലുകളെ പോലീസ് കൊലപ്പെടുത്തി. പോലീസുമായി നക്സലുകൾ ഏറ്റുമുട്ടി എന്നും അന്യോന്യം വെടി വെപ്പുണ്ടായി എന്നും പോലീസ് പറഞ്ഞു മരിച്ചവരിൽ സീനിയർ മാവോയിസ്റ്റ് നേതാവ് ഹരി ഭൂഷണും ഉൾപ്പെട്ടതായി കരുതപ്പെടുന്നു. മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം തെലങ്കാനയിലെ കൊത്തഗുണ്ടം ജില്ലയിലെ ഭദ്രാചലം സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുവന്നു.

ഏറ്റുമുട്ടൽ ഛത്തിസ്‌ഗഢ് പോലീസ് സൂപ്രണ്ട് ശരിവച്ചു. എന്നാൽ എത്ര പേര് മരിച്ചുവെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന, ഛത്തിസ്‌ഗഢ് പോലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പാമെദ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട പുജാരി കാംകെർ വനപ്രദേശത്താണ് പോലീസ് നക്സലുകൾ നേരിട്ടത്. ഒരു പോലീസുകാരനും പരിക്കേറ്റാട്ടുണ്ട് . കഴിഞ്ഞ രണ്ടുമാസത്തിനിടെ പോലിസും നക്‌സലുകളും ഏറ്റമുട്ടി 35 ത്തോളം പോലീസുകാരും 80ത്തിലേറെ മാവോയിസ്റുകളുംകൊല്ലപ്പെട്ടിരുന്നു

You might also like

-