ഭൂപ്രശ്നങ്ങളിൽ പരിഹാരം തേടി ,ഇടുക്കിജില്ലയിൽ നവംബർ 28ന് യുഡിഫ് ഹർത്താൽ.

കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു

0

ഇടുക്കിജില്ലയിൽ നവംബർ 28ന് യുഡിഫ് ഹർത്താൽ. കെട്ടിട നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ എന്നിവ ഉന്നയിച്ചാണ് ഹർത്താൽ.ഇടുക്കിയിലെ വ്യവസായ മേഖലയിൽ മീറ്റ് ദി മിനിസ്റ്റർ പരിപാടിയുമായി വ്യവസായ വകുപ്പ് മന്ത്രി  പി രാജീവ് ഇടുക്കിയിൽ സന്ദർശിക്കുന്ന ദിവസാണ് ഹർത്താൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സേവനങ്ങളേയും, ശബരിമല തീർത്ഥാടകരേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നത് നിരോധിച്ച് കൊണ്ടുള്ള റവന്യു തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കുവാനുള്ള നിർദേശം നൽകുവാൻ മന്ത്രി തയാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വിഡ്ഡികളാക്കുന്ന ശ്രമം അനുവദിക്കുകയില്ലെന്നും സമരസമിതി പറഞ്ഞു.ഭൂപ്രശ്‌നങ്ങളും ഏലം, കുരുമുളക് എന്നിവയുടെ വിലയിടിവ് മൂല്യം കുറയുക മാത്രമല്ല ക്രവിക്രയങ്ങൾ നടക്കുന്നുമില്ലെന്നും, ഇടുക്കിയിലെ കൃഷിക്കാർക്ക് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും സമരസമിതി പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു.യു ഡി എഫ് ഹർത്താലിനെ അതിജീവന പോരാട്ടവേദിയും മറ്റു കർഷക സംഘടനകളും സ്വാഗതം ചെയ്തു .

You might also like

-