വാടക തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവം: സ്ത്രീകൾ ഉൾപ്പടെ നാല് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂൾ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്.ഉത്രാടനാളിൽ ഉച്ചയോടെയാണ് ആക്രമണം നടന്നത്.

0

തൃശൂർ: തൃശൂർ ഇരിങ്ങാലക്കുട കിഴുത്താണിയിൽ വാടക തർക്കത്തെ തുടർന്ന് മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോമ്പാറ സ്വദേശി ചേനത്ത്പറമ്പിൽ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പിൽ ലോറൻസ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂൾ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്.ഉത്രാടനാളിൽ ഉച്ചയോടെയാണ് ആക്രമണം നടന്നത്. വാടകയ്‌ക്ക് താമസിക്കുന്ന വട്ടപറമ്പിൽ ശശിധരനും വീട്ടുടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം വീട്ടിൽ താമസിക്കാൻ എന്ന നിലയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ശശിധരനും മക്കളായ സൂരജ്, സ്വരൂപ് എന്നിവർക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും സൂരജ് മരണപ്പെടുകയായിരുന്നു

You might also like