വിശ്വാസം ആയുധം എടുത്തപ്പോൾ പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ട് പേർക്ക് കുത്തേറ്റു

പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇരു വിഭാഗവും പള്ളിയിൽ ഉണ്ടെങ്കിലും നിലവിൽ സംഘർഷാവസ്ഥയില്ല. ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ പ്രാർഥന നടത്തുകയും യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധ യോഗം ചേരുകയുമാണ്

0

എറണാകുളം: പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇരു വിഭാഗവും പള്ളിയിൽ ഉണ്ടെങ്കിലും നിലവിൽ സംഘർഷാവസ്ഥയില്ല. ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ പ്രാർഥന നടത്തുകയും യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധ യോഗം ചേരുകയുമാണ്.

പഴംത്തോട്ടം സ്വദേശികളായ അജിൽ എൽദോ, ജെയ്സൺ വര്ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പള്ളിപ്പരിസരത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.