ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി ഇന്ത്യക്ക് സ്വന്തം ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതി ഉടൻ രാജ്യത്തിന് സമർപ്പിക്കും

സ്റ്റേഡിയത്തിന്റെ ഭാ​ഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇൻഡോർ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാർക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ഹൗസും 76 കേർപ്പറേറ്റ് ബോക്സുകളും സ്റ്റേഡിയത്തിന്റെ ഭാ​ഗമായി ഒരുങ്ങുന്നുണ്ട്.

0

അഹമ്മദാബാദ്: ഒരു ലക്ഷം കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അഹമ്മദാബാദിൽ പുരോ​ഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൽ കഴിഞ്ഞ ദിവസം ​ഗുജറാത്ത് അസേസിയേഷൻ വൈസ് പ്രസിഡന്റ് പരിമാൽ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നത്

ലോകത്തിലെ ഏറ്റവും വലിയ മെൽബണിലെ ക്രിക്കറ്റ് ​ഗ്രൗണ്ടിനെക്കാൾ വിശാലമായ ​സ്റ്റേഡിയം എന്നത് ​ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയെച്ചിട്ടുള്ളത് ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമേ ലോകനിവാരത്തിലുള്ള ഷോപ്പിങ് സെന്ററുകളും ആഡംബര താമസ സൗകര്യങ്ങളും സ്റ്റേഡിയത്തിന് അനുബന്ധമായി നിറിമ്മിക്കുന്നുണ്ട് . രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പരിമാൽ നാഥ്വാനിഅറിയിച്ചു

എൽ ആന്റ് ഡി കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. 700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിർമ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാ​ഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇൻഡോർ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാർക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ഹൗസും 76 കേർപ്പറേറ്റ് ബോക്സുകളും സ്റ്റേഡിയത്തിന്റെ ഭാ​ഗമായി ഒരുങ്ങുന്നുണ്ട്.