വീട് മോഷണം പോയി. കണ്ടുകിട്ടിയത് അഞ്ചു ദിവസത്തിനുശേഷം മുപ്പതു മൈല്‍ ദൂരെ നിന്നും!

0

എഡ് സ്പ്രിംഗ്ങ്ങ്(മൊണ്ടാന): വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുക കാര്‍ മോഷ്ടിക്കുക എന്നത് സാധാരണ സംഭവമാണ്. എന്നാല്‍ വീടു മുഴുവനായി മോഷ്ടിക്കുക എന്നതു കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. എന്നാല്‍ ഇന്നു മുതല്‍ വീടു മോഷണം പോകുക എന്നതും അവിശ്വസനീയമല്ലാതായിരിക്കുന്നു.

ദീര്‍ഘകാലത്തെ സ്വന്തം അദ്ധ്വാനം കൊണ്ടു വളരെ പണിപ്പെട്ടാണ് ബെന്റന്‍ലാക്ക് മിഷിഗണ്‍ അവന്യൂവില്‍ മെഗന്‍ പാനു തന്റെ സ്വപ്‌നസൗധം പണിതുയര്‍ത്തിയത്. രണ്ടു വര്‍ഷമായിരുന്നു വീടു പടുത്തുയര്‍ത്തുവാന്‍ വേണ്ടിവന്നതെന്ന് മെഗന്‍ പറയുന്നു.
ട്രെയ്‌ലര്‍ ലോക്ക് ഉപയോഗിച്ചു വളരെ സുരക്ഷിതമായാണ് വീടു സ്ഥാപിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ വീടു കാണാതായി. വീട് സ്ഥാപിച്ചിരുന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥാനത്തേക്കു മാറ്റാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് വീടു മോണം പോകുന്നത്. അതിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു.

സൗത്ത് സെന്റ് ലൂയിസില്‍ നിന്നും മോഷ്ടിച്ച വീടു ഡിസംബര്‍ 18 ബുധനാഴ്ച ഹൗസ് സ്പ്രിംഗില്‍ നിന്നാണ് കണ്ടെത്തിയതെന്ന് കൗണ്ടി ഷെറിഫ് ഡേവ് മാര്‍ക്ക് പറഞ്ഞു.
മുമ്പ് ഉണ്ടായിരുന്ന സ്ഥാനത്തേക്ക് വീട് സൗജന്യമായി ടൊ ചെയ്തു കൊണ്ടുവരുന്നതിന് ഹില്‍സ ബറൊയിലെ ഒരു ടോയിങ്ങ് കമ്പനി സമ്മതിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ മെഗനുള്ള ക്രിസ്തുമസ് സമ്മാനമാണെന്നാണ് കമ്പനി വക്താവ് അറിയിച്ചത്.

വീടു ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള പണം ഒന്നും എന്റെ കൈവശം ഇല്ലായെങ്കിലും, ലോക്ക് ചെയ്തിട്ടിരുന്നു എന്നാണ് ഉടമസ്ഥ പറഞ്ഞത്.