ഓട്ടിസം ബാധിച്ച ആദ്യ അറ്റോര്‍ണിക്ക് ഫ്‌ളോറിഡ ബാറില്‍ അംഗത്വം

0

ഫ്‌ളോറിഡാ: ഓട്ടിസം ബാധിച്ച ഇരുപത്തിഒന്ന് വയസ്സുള്ള ഹേലി മോസ്സിന് ഫ്‌ളോറിഡാ ബാറില്‍ അംഗത്വം നല്‍കി. ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പല്‍ ഓട്ടിസം സ്‌പെക്ട്രം ഉള്ള ഒരാളെ നിയമം പ്രാക്ടീസ് ചെയ്യുന്നതിന് അനുവദിച്ചിട്ടുള്ളത്.വളരെ ചെറുപ്പത്തില്‍(3 വയസ്സില്‍) ഓട്ടിസം രോഗം കണ്ടുപിടിച്ചപ്പോള്‍ ചുരങ്ങിയ വേതനമെങ്കിലും ലഭിക്കുന്ന തൊഴിലൊ, ഡ്രൈവിംഗ് ലൈസെന്‍സോ ലഭിക്കുകയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിച്ചിരുന്നതെന്ന് ഹേലി പറഞ്ഞു.

എന്നാല്‍ തന്റെ വ്യക്തിപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ഈ രോഗം ഒരു തടസ്സമാകരുതെന്ന് നേരത്തെതന്നെ താന്‍ നിശ്ചയിച്ചിരുന്നതായി ഹേലി പറയുന്നു.കഠിന പ്രയ്തനവും, സ്ഥിരോത്സാഹവും, മോസ്സിനെ മയാലി യൂണിവേഴ്‌സിറ്റി സ്ക്കൂള്‍ ഓഫ് ലൊയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ ബിരുദം നേടുവാന്‍ സഹായിച്ചു.

മയാമിയിലെ പ്രശസ്തമായ ലൊ ഫേമില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഓട്ടിസം ബാധിച്ച നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുന്ന പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ഓട്ടിസം ബാധിച്ച പലരും ഇതിനെ ഭയത്തോടെയാണ് നോക്കി കാണുന്നത്. മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായി ഹേലി അഭിപ്രായപ്പെട്ടു. ഹെല്‍ത്ത് ഇന്റര്‍ നാഷ്ണല്‍ ലൊയിലാണ് ഇവര്‍ പ്രാക്ടീസ് ചെയ്യുന്നത്.

എല്ലാവരിലും നിരവധി കഴിവുകള്‍ ഒളിഞ്ഞിരുക്കുന്നു. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് മാതാപിതാക്കളും, മറ്റുള്ളവരുമാണെന്നും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹേലി അഭിപ്രായപ്പെട്ടു

You might also like

-