അശ്ളീല ആൽബം പിൻവലിക്കുക , അല്ലാത്തപക്ഷം രാജ്യം വിടണം, സണ്ണി ലിയോണിനെതിരെ മഥുരയിലെ ഹിന്ദു സന്യാസിമാർ

കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ മധുബൻ എന്ന ആൽബം സരിഗമ മ്യൂസികാണ് ബുധനാഴ്ച പുറത്തിറക്കിയത്.

0

ഡൽഹി : രാധാകൃഷ്ണ പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനത്തി അശ്ലീല നൃത്തം ചെയ്ത പോൺ സ്റ്റാർ സണ്ണി ലിയോണിന്റെ സംഗീത ആൽബത്തിനെതിരെ മഥുരയിലെ ഹിന്ദു സന്യാസിമാർ . വീഡിയോ ആൽബം നിരോധിക്കണമെന്ന് മഥുരയിലെ ഹിന്ദു സന്യാസിമാർ ആവശ്യപ്പെട്ടു. “മധുബൻ മേ രാധിക നാച്ചേ” എന്ന ഗാനത്തിൽ “അശ്ലീല” നൃത്തം ചെയ്ത സണ്ണി ലിയോൺ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സന്യാസിമാർ പറഞ്ഞു.

നടിക്കെതിരെ സർക്കാർ നടപടിയെടുക്കുകയും , വീഡിയോ ആൽബം നിരോധിച്ചില്ലങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൃന്ദാബനിലെ സന്ത് നവൽ ഗിരി മഹാരാജ് പറഞ്ഞു. നടി പരസ്യമായി മാപ്പ് പറയുകയും വേണം മറിച്ചായാൽ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നും , അദ്ദേഹം പറഞ്ഞു.“അപമാനകരമായ രീതിയിൽ” ഗാനം അവതരിപ്പിച്ചതിലൂടെ പവിത്രമായ ഭൂമിയുടെ അന്തസ്സ് സണ്ണി ലിയോൺ തകർത്തതായും അഖിൽ ഭാരതീയ തീർഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പഥക്ക് പറഞ്ഞു .

1960-ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ചിത്രത്തിലെ മുഹമ്മദ് റഫിയുടെ ‘മധുബൻ മേം രാധിക നാച്ചേ’ എന്ന ഗാനത്തിന്റെ റീമിക്സാണ് ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത് .കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനം ഐറ്റം ഡാൻസിനു തുല്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് .ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന മ്യൂസിക് വീഡിയോ ബഹിഷ്‌കരിക്കാൻ ട്വിറ്റർ ഉപയോക്താക്കൾ ആഹ്വാനം ചെയ്തു.#BoycottMadhuban എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനകം തന്നെ ഗാനം ബഹിഷ്‌ക്കരിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ മധുബൻ എന്ന ആൽബം സരിഗമ മ്യൂസികാണ് ബുധനാഴ്ച പുറത്തിറക്കിയത്.

ഡൌണ്‍ലോഡ്ചെയ്യൂ ഇന്ത്യവിഷൻ മീഡിയ മൊബൈല്‍ ആപ് https://play.google.com/store/apps/details?id=com.reviveindia.indiavision

You might also like