വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചനെതിരെ സ്ത്രീത്വത്തെയും അപമാനിച്ചെന്ന് യുവതിയുടെ പരാതി

വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തന്നെ പാർട്ടി പ്രവർത്തകരുടെ മുന്നിൽ വെച്ച് പരസ്യമായി അപമാനിച്ചുവെന്നാണ് വിജിതയുടെ ആരോപണം.

0

മാനന്തവാടി | വയനാട് ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. തന്‍റെ ജാതിയെയും സ്ത്രീത്വത്തെയും അപമാനിച്ചെന്ന് കാട്ടി കോൺഗ്രസ് പ്രവർത്തക പാലിയാണ മന്തട്ടിൽ വിജിതയാണ് പൊലീസിനും പട്ടികജാതി-പട്ടിക വർഗ കമ്മിഷനും പരാതി നൽകിയത്. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്ത പശ്ചാത്തലത്തിലാണ് പരസ്യമായി രംഗത്തുവരുന്നതെന്നും വിജിത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വെള്ളമുണ്ട ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തന്നെ പാർട്ടി പ്രവർത്തകരുടെ മുന്നിൽ വെച്ച് പരസ്യമായി അപമാനിച്ചുവെന്നാണ് വിജിതയുടെ ആരോപണം. തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം തനിക്ക് സൗന്ദര്യം ഇല്ലാത്തതാണെന്ന് അപ്പച്ചൻ യോഗത്തിൽ പ്രസംഗിച്ചു. ജാതീയമായും ലിംഗപരമായും തന്നെ അധിക്ഷേപിച്ചതിന്‍റെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വിജിത പറഞ്ഞു. എൻ.ഡി അപ്പച്ചനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന പട്ടിക ജാതി-പട്ടികവർഗ കമ്മീഷനും ഡി.വൈ.എസ്. പിക്കും പരാതി നൽകിയതായി യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ് ദേശിയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പലതവണ പരാതി നൽകിയിട്ടും നടപടിയൊന്നുമെടുക്കാത്ത പശ്ചാത്തലത്തിൽ ആണ് പരസ്യ പ്രതികരണമെന്നും അപ്പച്ചനെ പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്നും യുവതി വ്യക്തമാക്കി.

-

You might also like

-