പുന്നപ്ര വയലാർ സമരനേതാവ് നേതാവും മുൻ മുഖ്യ മന്ത്രിയുമായ വ് എസിന് ഇന്ന് 97 പിറന്നാൾ

ഐതിഹാസികമായ പുന്നപ്ര വയലാർ സമരനേതാവ് കക്ഷി രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം ജനമനസ്സുകളിൽ ഇടംനേടിയ പ്രിയ സഖാവ് ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്

0

തിരുവനന്തപുരം:ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്സ്, ഐതിഹാസികമായ പുന്നപ്ര വയലാർ സമരനേതാവ് കക്ഷി രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം ജനമനസ്സുകളിൽ ഇടംനേടിയ പ്രിയ സഖാവ് ജീവിച്ചിരിക്കുന്ന ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവ്, വേലിക്കകത്ത് അച്യുതാനന്ദൻ അംരോഗ്യത്തെത്തുടർന്നു ‘കവടിയാർ’ ഹൗസിൽ വിശ്രമിക്കുന്ന പിറന്നാളിന് ഇത്തവണയും ആഘോഷങ്ങൾ ഇല്ല . കവടിയാർ ഹൗസിൽ ഇന്നു കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയ ആഘോഷത്തിലൊതുങ്ങും വിഎസിന്റെ പിറന്നാൾ.

അനാരോഗ്യത്തെ തുടർന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വിഎസ് പുറത്തേക്ക് ഇറങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമാകുന്നു. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയിൽ തന്നെയാണ് മുഴുവൻ സമയവും. ഏത് പ്രതിസന്ധിയിലും തന്നിൽ ഊർജം നിറയ്ക്കുന്ന ജനങ്ങളെ കാണാതെ, അവരോട് സംവദിക്കാതെ വിഎസ് കഴിയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതാദ്യമായിട്ടാകാം.കഴിഞ്ഞ ഒക്ടോബറിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് വിഎസിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനുശേഷം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്ദർശകരെ സ്വീകരിക്കുന്നില്ല.