തമിഴ് ചലച്ചിത്ര താരം വിവക് അന്തരിച്ചു

കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടത് കൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്

0

ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിവക് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടി അതീവ ഗുരുതരാവസ്ഥയിലാണ് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടത് കൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്.

കഴിഞ്ഞ ദിവസ്സം 59 കാരനായ വിവേക്  കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹനിക്കപ്പെടില്ല,” വിവേക് പറഞ്ഞതിങ്ങനെ.

You might also like

-