വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് നട തുറന്ന ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി നെയ് വിളക്ക് തെളിയിച്ച് ഭഗവാനെ കണികാണിക്കും.

0

വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് നട തുറന്ന ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി നെയ് വിളക്ക് തെളിയിച്ച് ഭഗവാനെ കണികാണിക്കും.

തുടർന്ന് ഭക്തർക്കും ദർശനം അനുവദിക്കും. നെയ്യഭിഷേകം തുടങ്ങുന്നതു വരെ വിഷുക്കണിക്കൊപ്പം ഭഗവാനെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും.