ഇല്ലാ, ഇല്ലാ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ… കോടിയേരിയെ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ

ഇല്ലാ, ഇല്ലാ മരിക്കുന്നില്ല പ്രിയ സഖാവ് മരിക്കുന്നില്ലെന്ന മുദ്രാവാക്യം വാനിൽ ഉയർന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു. അങ്ങനെ രാഷ്ട്രീയ കേരളം കോടിയേരിക്ക് വിട പറയുകയാണ്. തലശേരിൽ ടൗൺ ​ഹാളിൽ നടന്ന പൊതുദർശന ചടങ്ങിലാണ് ചെങ്കൊടി പുതപ്പിച്ചത്

0

കണ്ണൂർ |പ്രിയ കോടിയേരിസഖാവിന് അവസാനമായി ലാൽസലാം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ തലശ്ശേരി ടൗൺ ഹാളിൽ ചുറ്റുംകൂടിനിന്ന ജനപ്രവാഹവും സഖാക്കളും ഒരുനിമിഷം മൗനത്തിലാഴ്ന്നു.മൂന്ന് പതിറ്റാനടയായി തുടർന്ന് ഒരുമിച്ചുള്ള രാഷ്ട്രീയ ജീവിതത്തിൽ പിണറായിയുടെ കരുത്തായി കൂടെ ഇനി കോടിയേരിയില്ല. കോടിയേരിയും പിണറായിയും സിപിഐഎം രാഷ്ട്രീയത്തെ സ്വാധിനിച്ചത് അത്ര ആഴത്തിലായിരുന്നു. ജ്യേഷ്ട്ടാനുജന്മാരെ പോലെ ഇരുവരും ചേർന്ന് പാർട്ടിയെ നയിച്ചു.

“സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ” പിണറായി പറഞ്ഞു

കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല പ്രിയ സഖാവ് മരിക്കുന്നില്ലെന്ന മുദ്രാവാക്യം വാനിൽ ഉയർന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു. അങ്ങനെ രാഷ്ട്രീയ കേരളം കോടിയേരിക്ക് വിട പറയുകയാണ്. തലശേരിൽ ടൗൺ ​ഹാളിൽ നടന്ന പൊതുദർശന ചടങ്ങിലാണ് ചെങ്കൊടി പുതപ്പിച്ചത്. അതുകണ്ട് നിന്ന പാർട്ടി അണികൾക്കും നേതാക്കൾക്കും സങ്കടം അടക്കാനായില്ല. പുഞ്ചിരിക്കുന്ന മുഖവുമായി എന്നും എല്ലാവരേയും വരവേറ്റ കോടിയേരിയുടെ ഭൗതീകശരീരം കണ്ട് നേതാക്കളുൾപ്പെടെയുള്ളവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചപ്പോൾ വി​കാര നിർഭരമായ നിമിഷത്തിനാണ് ടൗൺ ഹാൾ സാക്ഷ്യം വഹിച്ചത്. മൃതദേഹം ടൗൺ ഹാളിൽ എത്തിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ടൗൺ ഹാളിൽ എത്തിയത്. എന്നാൽ കോടിയേരിയെ കണ്ട മാത്രയിൽ തന്നെ സങ്കടം അടക്കിപ്പിടിക്കാനാകാതെ ഭാര്യ പൊട്ടിക്കരഞ്ഞു. എന്റെ പൊന്ന് ബാലേട്ടാ, എന്നെ ഒന്ന് നോക്കു എന്ന് ഉറക്കെ വിനോദിനി നിലവിളച്ചപ്പോൾ സഖാക്കളുടെയും സഹപ്രവർത്തകരുടെയുമെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആർത്തു വിളിച്ച മുദ്രവാക്യങ്ങളുടെ ശബ്ദം പോലും ഇടറി. അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളർന്നു വീണു. തുടർന്ന് മകനും പാർട്ടി പ്രവർത്തകരും ചേർന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു.

എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റു. മട്ടന്നൂരും കൂത്തുപറമ്പും കതിരൂരും കോടിയേരിക്ക് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി എന്നിവിടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

You might also like

-