നടിയെ ബാലാത്സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം തേടി വിജയ് ബാബു

നടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ നോട്ടീസിനാണ് ഇ മെയിലില്‍ വിജയ് ബാബു മറുപടി നല്‍കിയത്

0

കൊച്ചി | നടിയെ ബാലാത്സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം തേടി നിർമാതാവും നടനുമായ വിജയ് ബാബു ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാല്‍ 19 ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് പൊലീസിന് അയച്ച ഇ മെയിലില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാവകാശം നല്‍കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.നടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ നോട്ടീസിനാണ് ഇ മെയിലില്‍ വിജയ് ബാബു മറുപടി നല്‍കിയത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലാണ് 19 ന് കൊച്ചിയിലെത്തുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് വ്യക്തമാക്കുന്നത്

-

You might also like

-