കാസര്‍ഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് പേർ മുങ്ങി മരിച്ചു

നിതിനും ബന്ധുക്കളായ പത്ത് പേരടങ്ങുന്ന സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ പുഴയില്‍ കുളിക്കാനിറങ്ങിത്. മനീഷ് അപകടത്തില്‍പ്പെട്ടതോടെ നിതിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്

0

കാസര്‍ഗോഡ് | കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ ബന്ധുക്കളായ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്.

നിതിനും ബന്ധുക്കളായ പത്ത് പേരടങ്ങുന്ന സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ പുഴയില്‍ കുളിക്കാനിറങ്ങിത്. മനീഷ് അപകടത്തില്‍പ്പെട്ടതോടെ നിതിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പാണ് നിതിന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയത്. അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

-

You might also like

-