ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃക്രമീകരിച്ചതില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം.സ്കോളർഷിപ്പില്‍ ആർക്കും നഷ്ടമില്ലാത്ത തീരുമാനമാണെന്ന് വി ഡി സതീശൻ

സ്ലിങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

0

തിരുവനന്തപുരം :ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ചതില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം. സ്കോളർഷിപ്പില്‍ ആർക്കും നഷ്ടമില്ലാത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാരിന്‍റെ പുതിയ തീരുമാനം ഭാഗികമായി അംഗീകരിക്കുന്നുവെന്നും സതീശന്‍ വിശദീകരിച്ചു. എന്നാൽ സതീശന്‍റെ നിലപാടിനെ തള്ളി ലീഗ് രംഗത്ത് വന്നു. സ്കോളർഷിപ്പ് വിതരണം പുനഃക്രമീകരിച്ചതിലൂടെ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്നായിരുന്നു ലീഗിന്‍റെ മറുപടി.

ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാരിന്‍റെ പുതിയ തീരുമാനത്തെ പൂർണമായും എതിർക്കുന്നില്ലെന്നായിരുന്നു സതീശന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് പിന്നീട് തിരുത്തുകയും ചെയ്തു . ലീഗ് പറഞ്ഞ കാര്യം സർക്കാർ പരിഗണിക്കണം. മുസ്‍ലിം ലീഗ് പറഞ്ഞത് താനും അംഗീകരിക്കുന്നു. മുസ്‍ലിം സമുദായത്തിന് മാത്രമായുള്ള പദ്ധതി നഷ്ടമായി എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. അതാണ് മുസ്‍ലിം ലീഗും പറഞ്ഞത്. ലീഗിന്‍റെ നിലപാട് യു.ഡി.എഫും ചർച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. പാലോളി,സച്ചാർ റിപ്പോർട്ടുകൾ ഇല്ലാതായി എന്ന പരാതി നിലനിൽക്കുന്നുണ്ട്. ഇത് സർക്കാർ പരിഗണിക്കണമെന്നും സതീശൻ പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നേരത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ച ഇ ടി മുഹമ്മദ് ബഷീര്‍ അറിഞ്ഞിട്ടുണ്ടാകില്ല. മുസ്ലിം വിഭാഗത്തിന് എക്‌സ്‌ക്ലൂസീവായ ഒരു പദ്ധതി നഷ്ടമായെന്നത് സത്യമാണ്. മറ്റ് സമുദായങ്ങള്‍ക്ക് പ്രത്യേക പദ്ധതി എന്നതായിരുന്നു യുഡിഎഫ് മുന്നോട്ടുവച്ച നിര്‍ദേശം.

അതേസമയം മുസ്ലിങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് യോജിപ്പില്ല. പാര്‍ട്ടിയും യുഡിഎഫും ഇക്കാര്യം പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞ നഷ്ടമുണ്ടായിട്ടില്ലെന്ന വീക്ഷണഗതിയോട് യോജിപ്പില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

59: 41 എന്ന നിരക്കില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിച്ചിരുന്നു. ഇത് മുസ്ലിങ്ങളുടെ ആനുകൂല്യത്തെ വെട്ടിക്കുറച്ചുവെന്നാണ് വി ഡി സതീശന്‍ കാസര്‍ഗോഡ് പറഞ്ഞത്. പക്ഷേ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഇപ്പോഴത്തെ ഉത്തരവില്‍ കാര്യമായ പരാതിയില്ലെന്ന് പ്രതിപക്ഷനേതാവ് ഇന്ന് കോട്ടയത്ത് വച്ച് പറഞ്ഞു. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് കുറവ് വരാതെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണം എന്നായിരുന്നു യുഡിഎഫ് ആവശ്യം. ന്യൂനതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. മുസ്ലിംലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

You might also like

-