വട്ടവട പുതുക്കടിക്ക് സമീപം ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്.

0

മൂന്നാർ| വട്ടവടയിൽ വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത് ഉണ്ടായ അപകടത്തിൽ കാണാതായ . ആളുടെ മൃതദേഹം കണ്ടെത്തി കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷ് (40 ) നെയാണ് കാണാതായത്.ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. ഇന്ന് പുലർച്ചയെ രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടത്തിയത്
തുടർന്ന് കാണാതായ വ്യക്തിക്കായി തെരച്ചിൽ തുടർന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താത്കാലികമായി നിർത്തിവച്ചിരിന്നു.ഇന്ന് രാവിലെ എഴ് മണിയോടെയാണ് ഉരുൾപൊട്ടിയായ സ്ഥലത്തും നിന്നും 100 മീറ്റർ അകലെ ട്രെവലാറിൻ്റെ അടിയിൽ നിന്നും കിട്ടിയത്മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു.
വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു

You might also like