വടകരയിൽ കെ മുരളീധരൻ തന്നെ ജയരാജനെ നേരിടും

വാര്‍ത്താക്കുറിപ്പിലാണ് വടകരയിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇതില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലെ അനന്ത് നാഗിനില്‍ നിന്ന് ഗുലാം അഹമ്മദും വടകരയില്‍ കെ മുരളീധരനും

0

ഡല്‍ഹി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വടകരയിലെ സ്ഥാനാര്‍ഥിയെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങള്‍ വന്നിരുന്നെങ്കിലും ഒദ്യോഗിക പ്രഖ്യാപനം നീളുകയായിരുന്നു.എഐസിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് വടകരയിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇതില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലെ അനന്ത് നാഗിനില്‍ നിന്ന് ഗുലാം അഹമ്മദും വടകരയില്‍ കെ മുരളീധരനും സ്ഥാനാര്‍ഥികളാകുമെന്നാണ് മുകുള്‍ വാസ്‌നിക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം ആകാത്തതിനെത്തുടര്‍ന്നായിരുന്നു വടകരയിലെ പ്രഖ്യാപനവും വൈകിയത്. ഇന്ന രാവിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വടകരയിലെ സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.

 

You might also like

-