വാക്‌സിൻ നയം ഹർജികൾ ഇന്ന് കോടതി പരിഗണിക്കും

കോടതി സ്വമേധയാ എടുത്ത ഹർജിയുമാണ് ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നത്.സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുമ്പോൾ , സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്സിൻ ലഭിക്കുന്നില്ലായെന്ന് കഴിഞ്ഞയാഴ്ച്ച ഹർജികൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.

0

കൊച്ചി: സംസ്ഥാനത്തെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജികളും, കോടതി സ്വമേധയാ എടുത്ത ഹർജിയുമാണ് ഡിവിഷൻ ബഞ്ച് പരിഗണിക്കുന്നത്.സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുമ്പോൾ , സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്സിൻ ലഭിക്കുന്നില്ലായെന്ന് കഴിഞ്ഞയാഴ്ച്ച ഹർജികൾ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
കൂടാതെ സ്വകാര്യ ആശുപത്രികളേക്കാൾ സംസ്ഥാന സർക്കാരുകളുടെ ഓർഡറുകൾക്ക് മുൻഗണന നൽകുന്ന കാര്യം പരിഗണിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തോട് നിലപാടും തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

ലക്ഷദ്വീപ് വിഷയത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ദ്വീപിലെ റാവുത്തർ ഫെഡറേഷൻ സംഘടന നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിറക്കിയിട്ടുള്ള വിവിധ നിയമങ്ങളുടെ കരടിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി.

You might also like

-