വിദേശ യാത്രയിൽ മോദിയെ മറികടന്നു വി. മുരളീധരൻ

വിദേശ യാത്രയിൽ റിക്കോഡ്‌ ഇട്ടുവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിദേശയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വി മുരളീധരൻ മറികടന്നു . ആഗസ്റ്റ് മുതൽ നവംബർ വരെ നരേന്ദ്ര മോദി ഏഴ് വിദേശ പര്യടനങ്ങൾ നടത്തിയപ്പോള്‍,ഇതേ കാലയളവിൽ 10 വിദേശപര്യടനമാണ് മുരളീധരന്‍ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.

0

ഡൽഹി : വിദേശ യാത്രയിൽ റിക്കോഡ്‌ ഇട്ടുവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിദേശയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വി മുരളീധരൻ മറികടന്നു . ആഗസ്റ്റ് മുതൽ നവംബർ വരെ നരേന്ദ്ര മോദി ഏഴ് വിദേശ പര്യടനങ്ങൾ നടത്തിയപ്പോള്‍,ഇതേ കാലയളവിൽ 10 വിദേശപര്യടനമാണ് മുരളീധരന്‍ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. ലോക്സഭയിൽ എഴുതി നൽകിയ ചോദ്യത്തിനാണ് മന്ത്രി വി മുരളീധരൻ മറുപടി നൽകിയത്.

മൂന്ന് മാസത്തിനിടെ ഒൻപത് രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. ഭൂട്ടാൻ, ഫ്രാൻസ്, യു.എ.ഇ, ബഹറെെൻ, റഷ്യ, അമേരിക്ക, സൗദി അറേബ്യ, തായ്ലാന്റ്, ബ്രസീൽ എന്നീ രാജ്യങ്ങളിലൂടെയാണ് മോദി പര്യടനം നടത്തിയത്.അമേരിക്കൻ പര്യടനത്തിനിടെ സെപ്തംബർ 22ന് നടന്ന ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചത് അമേരിക്കൻ സംഘടനയായ ടെക്സാസ് ഇന്ത്യ ഫോറം ആണെന്നും മുരളീധരൻ സഭയിൽ മറുപടി നൽകി. കേന്ദ്രഗവൺമെന്റിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

10 വിദേശ യാത്രകളിലായി 16 രാജ്യങ്ങളാണ് മുരളീധരൻ സന്ദർശിച്ചത്. ഇതിന് പുറമെ, പ്രസിഡന്റ് രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മൂന്ന് വീതം വിദേശ യാത്രകൾ നടത്തിയതായും വി മുരളീധരൻ ലോക്സഭയിൽ പറ‍ഞ്ഞു. രാഷ്ട്രപതി ഏഴും, ഉപരാഷ്ട്രപതി ആറും രാജ്യങ്ങൾ സന്ദർശിച്ചു.വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 13 വിദേശ പര്യടനങ്ങളിലായി 16 രാജ്യങ്ങൾ സന്ദർശിച്ചു. മൂന്ന് മസത്തിനിടെ 14 വിദേശ നേതാക്കൾ ഇന്ത്യയിലെത്തിയതായും മന്ത്രി സഭയെ അറിയിച്ചു

You might also like

-