എമിഗ്രേഷന്‍ നിയമം മാറ്റും, വി.മുരളീധരന്‍

പ്രവാസികളുടെ കരുതലിനായി കൊണ്ടുവരുന്ന ബില്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു

0

ഡൽഹി:പ്രവാസികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരത്തില്‍ എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രവാസികളുടെ കരുതലിനായി കൊണ്ടുവരുന്ന ബില്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ അഭിപ്രായത്തെ പിന്താങ്ങിയ മുരളീധരന്‍ ഒരു രാഷ്ട്രീയ നേതാവ് ശബരിമല രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്തും എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു. ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത് ജനങ്ങളോടല്ല, പാര്‍ട്ടി പ്രവര്‍ത്തകരോടാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാം രാഷ്ട്രീമായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.കമ്യൂണിസ്റ്റ് സംസ്കാരം കുടുംബത്തില്‍ പോലും നടത്താന്‍ കഴിയാത്ത സി.പി.എമ്മിന് എങ്ങനെയാണ് കമ്യൂണിസ്റ്റ് ശൈലി നാട്ടില്‍ നടപ്പാക്കാന്‍ കഴിയുകയെന്നും മന്ത്രി വിമര്‍ശിച്ചു.

You might also like

-