ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെകിസ്ഥാൻ ആരോപണം

ഇന്ത്യൻ കമ്പനിക്കെതിരെ ​ഗാംബിയ സമാനമായ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെകിസ്ഥാനിൽ നിന്ന് ഉയർന്നിരിക്കുന്നത്.

0

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് രാജ്യത്ത് 18 കുട്ടികൾ മരിച്ചതായി ഉസ്ബെകിസ്ഥാൻ ആരോഗ്യ മന്ത്രാലയം. മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെ ​ഗാംബിയ സമാനമായ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെകിസ്ഥാനിൽ നിന്ന് ഉയർന്നിരിക്കുന്നത്.

ഉത്തർപ്രദേശ് ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ‘ഡോക്-1 മാക്‌സ്’ എന്ന സിറപ്പ് നിരവധി കുട്ടികളുടെ മരണത്തിന് ഇടയായെന്ന് ഉസ്‌ബെകിസ്ഥാനിലെ പ്രാദേശിക വാർത്താ വെബ്‌സൈറ്റായ എകെഐ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ശ്വാസകോശ സംബന്ധമായ കടുത്ത അസുഖങ്ങൾ ബാധിച്ചാണ് ഈ കുട്ടികൾ ആശുപത്രിയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ഉസ്ബെകിസ്ഥാൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം ആരംഭിച്ചു. ”ഈ വിഷയത്തെക്കുറിച്ച് ഉസ്ബെകിസ്ഥാനിലെ ആരോ​ഗ്യ മന്ത്രാലയവുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തി വരികയാണ്. കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്”, ന്യൂസ് 18 അയച്ച ഇ-മെയിലിന് മറുപടിയായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു.

മരിയോൺ ബയോടെക്കിനും ഉസ്ബെകിസ്ഥാന്റെ ആരോഗ്യ മന്ത്രാലയത്തിനും ന്യൂസ് അയച്ച മെയിലുകൾക്ക് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

You might also like

-