പാമ്പുകൊലപാതകം , ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ല ?

അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവർ മാറി നിൽക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു.

0

കൊല്ലം :അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവർ മാറി നിൽക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു. അഞ്ചൽ പോലീസും അടൂർ പോലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടിൽ എത്തിയത്.കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. കുഞ്ഞിന്‍റെ ജീവൻ അപകടത്തിലാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു.

ഇന്നലെ രാവിലെയാണ് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയത്. അഞ്ചല്‍ പൊലീസ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്നായിരുന്നു നിര്‍ദേശം. ഇതു പ്രകാരം കുഞ്ഞിനെ അന്വേഷിച്ച് അഞ്ചല്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് മാറ്റിയെന്ന് അറിയുന്നത്. കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഉത്രയുടെ അമ്മ പറഞ്ഞു.

അതേസമയം കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിന്‍റെ ഗൗരവസ്വഭാവം പരിഗണിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യാതെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.