കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി

ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.

0

കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. സൂരജിന്‍റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത് രാവിലെ കണ്ടത്തിയ കുഞ്ഞിനെ പോലീസ് ഏറ്റുവാങ്ങി കുട്ടിയെ ഉത്രയുടെ പിതാവിന് ഉടന്‍ കൈമാറും.കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. അതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിന്‍റെ ജീവൻ അപകടത്തിലാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല പരാതി പെട്ടിരുന്നു.സൂരജിന്‍റെ നാടായ അടൂർ തന്നെയുള്ള ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിനെ വൈകാതെ തന്നെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും.

ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവർ മാറി നിൽക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു. അഞ്ചൽ പോലീസും അടൂർ പോലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടിൽ എത്തിയത്.

കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും ബന്ധുക്കളും എത്തിയിരുന്നുവെങ്കിലും ഇവർ നൽകാൻ തയ്യാറായതുമില്ല. ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുകയും ചെയ്തു. സൂരജിന്‍റെ അമ്മ കുഞ്ഞിനെ എറണാകുളത്ത് കൊണ്ടുപോയെന്നും ഉടൻ തിരികെയെത്തിക്കുമെന്നുമായിരുന്നു ഇതിന് മറുപടി ലഭിച്ചത്. എന്നാൽ ഈ വാക്ക് വിശ്വസിക്കാൻ തയ്യാറാകാതെ പൊലീസ് രാത്രി വൈകിയും തിരച്ചിൽ തുടർന്നു. ഒടുവിൽ സമ്മർദ്ദം സഹിക്കവയ്യാതെ കുഞ്ഞ് ബന്ധുവീട്ടിലുണ്ടെന്ന് സൂരജിന്‍റെ അച്ഛൻ സമ്മതിക്കുകയായിരുന്നു.ഇവിടെയെത്തി കുഞ്ഞിനെ ഏറ്റെടുത്ത പൊലീസ് അധികം വൈകാതെ തന്നെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും.