കോവിഡ്സ്റ്റീ ബാധിച്ചു അമേരിക്കയിൽ ന്യൂജേഴ്സിയിൽ മലയാളീ മരിച്ചു

ന്യൂജേഴ്‌സി -ന്യൂയോർക്കിലെ പല മലയാളി അസോസിയേഷനുകളുടെയും പ്രാരംഭകാല പ്രവർത്തകനും സംഘാടകനുമായിരുന്നു സ്റ്റീഫൻ

0

ന്യൂജേഴ്സി :തൃശ്ശൂർ കിഴക്കേക്കോട്ട ഉണ്ണിമിശിയാ പള്ളിക്കുസമീപം പരേതതരായ മഞ്ചേരി ലോനപ്പന്റെയും കുഞ്ഞമ്മയുടെയും മകൻ സ്റ്റീഫൻ മഞ്ചേരി (65)ന്യൂജേഴ്സിയിൽ നിര്യാതനായി .രണ്ടാഴ്ചയായി കോവിഡിനെ തുടർന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
38 വര്ഷം മുൻപ് ന്യൂജേഴ്സിയിൽ എത്തിയ സ്റ്റീഫൻ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായി സാന്നിധ്യമായിരുന്നു.ന്യൂജേഴ്‌സി -ന്യൂയോർക്കിലെ പല മലയാളി അസോസിയേഷനുകളുടെയും പ്രാരംഭകാല പ്രവർത്തകനും സംഘാടകനുമായിരുന്നു സ്റ്റീഫൻ .സംസ്കാരം ഏപ്രിൽ 29 വ്യാഴാഴ്ച 11am – 12pm -സെന്റ് തോമസ് ഫോറൻ സിറോ മലബാർ കത്തോലിക്കാ പള്ളി
508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, NJ 08873
നടക്കും