ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത മറീന്റെ ഭാര്യയേയും നാടുകടത്തി 

0

ഓര്‍ലാന്റോ: അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചവര്‍ക്കെതിരേ ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന “സീറോ ടോളറന്‍സ്’ പോളിസിയില്‍ നിന്നും ഇറാക്ക് യുദ്ധത്തില്‍ അമേരിക്കയ്ക്കുവേണ്ടി പോരാടിയ മറീന്റെ ഭാര്യക്കും മോചനമില്ല. ഓഗസ്റ്റ് മൂന്നാംതീയതി ഇവരെ അധികൃതര്‍ മെക്‌സിക്കോയിലേക്കു നാടുകടത്തി. അനധികൃതമായി മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലെക്തിയ അലി ജെന്‍ഡ്ര ജുവാരസിനോട് മടങ്ങിപ്പോകണമെന്നു 1998-ല്‍ ഇമിഗ്രേഷന്‍ അദികൃതര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ മറീന്‍ ജുവാരസിനെ ഇവര്‍ വിവാഹം ചെയ്തു. തുടര്‍ന്നു സന്തോഷകരമായ ജീവിതം നയിച്ചുവരുന്നതിനിടയിലാണ് ഇവര്‍ക്കെതിരേ നടപടിയുണ്ടായത്.

ഇരുപതു വര്‍ഷം ദാമ്പത്യജീവിതം നയിച്ച ഇവര്‍ക്ക് എട്ടും പതിനാറും വയസുള്ള രണ്ടു പെണ്‍മക്കളുമുണ്ട്. സജീവ സേവനത്തില്‍ നിന്നും വിരമിച്ച ഭര്‍ത്താവ് ഇപ്പോള്‍ വ്യവസായിയാണ്. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഇവരെ നാടുകടത്തുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. രാജ്യത്തിനുവേണ്ടി പോരാടിയ ജവാന്റെ ഭാര്യ എന്ന പരിഗണന നല്‍കണമെന്ന അഭ്യര്‍ത്ഥനയും നിരസിക്കപ്പെട്ടു. ഭര്‍ത്താവിനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഓഗസ്റ്റ് മൂന്നിനു ഇവര്‍ ഓര്‍ലാന്റോയില്‍ നിന്നും ഇളയ മകള്‍ക്കൊപ്പം മെക്‌സിക്കോയിലേക്കു മടങ്ങിപ്പോയി. മൂത്ത മകളും ഭര്‍ത്താവും അമേരിക്കയില്‍ തന്നെ കഴിച്ചുകൂട്ടുമെന്നും, ഇളയ മകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് മടങ്ങിവരാന്‍ കഴിയുമെന്നതിനാലാണ് അവരേയും കൂട്ടിപോകുന്നതെന്നു അലി ജെന്‍ഡ്ര പറഞ്ഞു.

You might also like

-