ഹൂസ്റ്റണില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന്റെ ആത്മഹത്യാശ്രമം

കുടുംബ കലഹത്തെ തുടര്‍ന്ന് എട്ടും, ഒന്നും വയസ്സുള്ള മകനേയും, മകളേയും കുത്തി കൊലപ്പെടുത്തിയ പിതാവിനെ പോലീസ് കസ്റ്റഡിയിലടുത്തു

0

ഹൂസ്റ്റണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് എട്ടും, ഒന്നും വയസ്സുള്ള മകനേയും, മകളേയും കുത്തി കൊലപ്പെടുത്തിയ പിതാവിനെ പോലീസ് കസ്റ്റഡിയിലടുത്തു.ആറ് വര്‍ഷമായി വിവാഹ ജീവിതം നയിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് ബന്ധം വേര്‍പിരിഞ്ഞത്.

ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ പിതാവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കുട്ടികളെ കൊണ്ടാക്കിയത് മാതാവായിരുന്നു. ശനിയാഴ്ച വൈകിച്ച് 3.30 ന് ഭര്‍ത്താവ് പിയ്‌റി ഡൊബോക്ക ഫോണ്‍ ചെയ്ത് രണ്ട് മക്കളേയും കൊലപ്പെടുത്തിയതായി അറിയിച്ചു.സത്യാവസ്ഥ മനസ്സിലാക്കുന്നതിന് ഓടിയെത്തിയ മാതാവ് രണ്ട് കുട്ടികളും കുത്തേറ്റ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തുന്നതിന് മുമ്പ് സ്ഥലം വിട്ട പിയ്‌റിയെ (61) ഞായറാഴ്ച (ഓഗസ്റ്റ് 5) രാവിലെ അപ്പാര്‍ട്ട്‌മെന്റിന് 20 മൈല്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയ്യാളുടെ പരിക്ക് ഗുരുതരമല്ലെന്ന് അസിസ്റ്റന്റ് പോലീസ് ചീഫ് വെല്‍ഡി മ്പെയ്ന്‍ബ്രിഡ്ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇയ്യാള്‍ക്കെതിര പോലീസ് കൊലക്കുറ്റത്തിന് കേസ്സെടുത്തു.

You might also like

-