ഉത്തര്‍പ്രദേശില്‍ മന്ത്രി കാബിനറ്റ് കമല റാണി വരുണ്‍ കോവിഡ് ബാധിച്ച് മരിച്ചു

യോ​ഗി മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല. ജൂലൈ 18നാണ് രാജ്ധാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ ആരോ​ഗ്യനില മോശമായത്

0

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ലക്നൗവിലെ ആശുപത്രിയിലാണ് അന്ത്യം.യോ​ഗി മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല. ജൂലൈ 18നാണ് രാജ്ധാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ ആരോ​ഗ്യനില മോശമായത്. ഇന്ന് രാവിലെ മരണം സംഭവിച്ചു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും സാധിച്ചില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.മന്ത്രിയുടെ മരണത്തിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അനുശോചിച്ചു. മന്ത്രിസഭയിലെ കഴിവുറ്റ അം​ഗമായിരുന്നു കമല റാണി. നല്ലൊരു സാമൂഹ്യ പ്രവർത്തകയായിരുന്നു അവരെന്നും യോ​ഗി അനുസ്മരിച്ചു