യൂണിയൻ ബാങ്കിൽ ഒഴിവുകൾ; ശമ്പളം 23,700-43,00 രൂപ

ഫയർ ഓഫിസർ, ഇക്കണോമിസ്റ്റ്, സെക്യൂരിറ്റി ഓഫിസർ, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ക്രെഡിറ്റ് ഓഫിസർ, ഫോറസ്റ്റ് ഓഫിസർ എന്നീ വിഭാഗങ്ങളിലാണ് അവസരം. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 122 ഒഴിവുകളുണ്ട്.ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ഫോറസ്റ്റ് ഓഫിസർ തസ്തികകളിൽ യഥാക്രമം 15, 18 ഒഴിവുകളാണുള്ളത്.

0

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 181 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖേന അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 29 ആണ്.ഫയർ ഓഫിസർ, ഇക്കണോമിസ്റ്റ്, സെക്യൂരിറ്റി ഓഫിസർ, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ക്രെഡിറ്റ് ഓഫിസർ, ഫോറസ്റ്റ് ഓഫിസർ എന്നീ വിഭാഗങ്ങളിലാണ് അവസരം. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 122 ഒഴിവുകളുണ്ട്.ഇന്റഗ്രേറ്റഡ് ട്രഷറി ഓഫിസർ, ഫോറസ്റ്റ് ഓഫിസർ തസ്തികകളിൽ യഥാക്രമം 15, 18 ഒഴിവുകളാണുള്ളത്.

ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫിനാൻസ് സ്‌പെഷലൈസേഷനോടെ എംബിഎ, പിജിഡിബിഎ, പിജിഡിബിഎം, പിജിപിഎം, പിജിഡിഎം യോഗ്യതകളിലൊന്നും. അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ്, ഐസിഡബ്ല്യുഎ, സിഎഫ്എ, എഫ്ആർഎം എന്നിവയിലേതെങ്കിലും വേണം.ഫിനാൻഷ്യൽ റിസ്‌ക് മാനേജ്‌മെന്റ്, പ്രഫഷനൽ റിസ്‌ക് മാനേജ്‌മെന്റ് പോലുള്ള പ്രഫഷനൽ യോഗ്യതകളുള്ളവർക്ക് മുൻഗണന. ഇക്കണോമെട്രിക്‌സ് സ്‌പെഷലൈസേഷനുള്ളവർക്കും മുൻഗണനയുണ്ട്. അംഗീകൃത എംഎസ് ആക്‌സസ്, എസ്‌ക്യുഎൽ സർട്ടിഫിക്കേഷനുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും.

അപേക്ഷിക്കാനുള്ള പ്രായം- 23 മുതൽ 32 വയസ്സ് വരെ. പട്ടികവിഭാഗത്തിനു അഞ്ചും ഒബിസിയ്ക്കു മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ്.വിമുക്ത ഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.യോഗ്യത, ജോലിപരിചയം എന്നിവ 2019 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേനയാകും തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ഡിസ്‌കഷനുമുണ്ടായേക്കും. കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല. ബെംഗളൂരു, ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയയിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

ഓൺലൈൻ റജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

You might also like

-