ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നാമ നിർദേശപത്രിക സമർപ്പിച്ചു

പാമ്പാടി ബ്ലോക്ക് ഓഫീസിൽ എത്തിയാണ് പത്രിക നൽകിയത്.

0

പള്ളിക്കത്തോട് :പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബ്ലോക്ക് ഓഫീസിൽ എത്തിയാണ് പത്രിക നൽകിയത്.നിരവധി പ്രവർത്തകർക്കൊപ്പം എത്തിയാണ് ഉമ്മൻ ചാണ്ടി പത്രിക സമർപണം
ഉമ്മന്‍ചാണ്ടി നേമത്ത് നിന്നും ജനവിധി തേടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ അണികൾ പ്രകടനവുമായി എത്തിയിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ തന്നെ താന്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.