എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

ത്തു പ്രതികളാണ് കേസില്‍ ആകെയുള്ളത്. ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്

0

ആലപ്പുഴ: ശനിയാഴ്ച അർദ്ധരാത്രിയോടെ ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്‍ഡിപിഐ നേതാവ് ഷാനിന്‍റെ കൊലയാളിസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. പിടിയിലായ രണ്ട് പേരും ആർഎസ്എസ് പ്രവർത്തകരാണ്. രതീഷ്, രാജേന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എട്ട് പേരാണ് കേസിൽ പിടിയിലാകാനുള്ളത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇരുവരും മറ്റ് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. പത്തു പ്രതികളാണ് കേസില്‍ ആകെയുള്ളത്. ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്.കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്. കൊലക്ക് മുമ്പ് ഷാനെ ഇടിച്ചുവീഴ്‌ത്തിയ കാർ കാണിച്ചുകുളങ്ങരയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് 12 പേരാണെന്നാണ് നിഗമനം

കൊലക്കേസിലെ മുഖ്യ ആസൂത്രകരാണ് പിടിയിലായ രണ്ട് പേരും. മറ്റൊരു ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകൻ. കൊലയ്ക്കുള്ള പ്ലാൻ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും റെന്‍റ് എ കാർ വഴി വണ്ട് സംഘടിപ്പിച്ചതും പ്രസാദാണ്. ഇയാളെ സഹായിച്ച രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഗൂഢാലോചനയിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

ഷാനിനെ വധിച്ച ശേഷം ആലപ്പുഴയിൽ പിറ്റേന്ന് രാവിലെ കൊല്ലപ്പെട്ട ബിജെപി ഒബിസി മോർച്ച സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വധിച്ച സംഘത്തിലുള്ളവരെയും തിരിച്ചറിഞ്ഞതായും അന്വേഷണം ഊർജിതമാണെന്നും എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. 12 അംഗസംഘമാണ് രഞ്ജിത് ശ്രീനിവാസന്‍റെ വധത്തിന് പിന്നിലുള്ളതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നടക്കം വ്യക്തമാകുന്നത്. ഇവരെക്കുറിച്ച് നിർണായകവിവരങ്ങൾ ലഭിച്ചതായും എഡിജിപി വ്യക്തമാക്കി.

അതേസമയം, ഷാനിനെ വാഹനമിടിച്ചിട്ട ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.

You might also like

-