ജമ്മുവിൽ ആയുധങ്ങളുമായി രണ്ട്‌ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ പിടികൂടി

ലോറിഹാമ ലിങ്ക് റോഡിൽ നിന്ന് ഹദ്ദിപോറയിലേക്ക് പോകുന്ന വഴിയിലെ ചെക്ക് പോസ്റ്റിൽ പരിശോധനയ്‌ക്കിടെ ഇരുവരെയും കണ്ട് പോലീസുകാർക്ക് സംശയം തോന്നിയിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ രണ്ട് പേരും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചു. തുടർന്ന് സോപോർ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ പിടികൂടി അറസ്റ്റ് ചെയ്തത്

0

ശ്രീനഗർ | ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഹൈബ്രിഡ് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. ചെക്ക് പോസ്റ്റ് വഴി കടക്കാൻ ശ്രമിച്ച ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ശനിയാഴ്ച വൈകിട്ട് 5.30ഓടെ ഹദിപോറ റാഫിയാബാദിലാണ് സംഭവം.താരിഖ് അഹ്‌വാനി, ഇഷ്ഫാഖ് അഹ്‌വാനി എന്നിവരാണ് അറസ്റ്റിലായത്.

J&K | Two hybrid terrorists of LeT, namely Tariq Ah Wani & Ishfaq Ah Wani, were chased & arrested by Sopore police after they fled from a checking point at Hadipora Rafiabad. Two pistols, two pistol magazines & 11 live cartridges recovered; further probe underway: Police (30.07)

Image

ഇവരുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. രണ്ട് പിസ്റ്റലുകൾ, രണ്ട് പിസ്റ്റൽ മാഗസീനുകൾ, 11 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് പിടികൂടിയത്. ലോറിഹാമ ലിങ്ക് റോഡിൽ നിന്ന് ഹദ്ദിപോറയിലേക്ക് പോകുന്ന വഴിയിലെ ചെക്ക് പോസ്റ്റിൽ പരിശോധനയ്‌ക്കിടെ ഇരുവരെയും കണ്ട് പോലീസുകാർക്ക് സംശയം തോന്നിയിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ രണ്ട് പേരും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചു. തുടർന്ന് സോപോർ പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇരുവരും കശ്മീരിലെ രംഗ്രേത് സ്വദേശികളാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ബാരാമുള്ളയിൽ ഒരു ലഷ്‌കർ ഭീകരനെ സൈന്യം വധിച്ചിരുന്നു. ഭീകരസംഘടനയുടെ സജീവ പ്രവർത്തകനായ ഇർഷാദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വകവരുത്തിയത്. രാത്രിയാരംഭിച്ച ഏറ്റുമുട്ടൽ പ്രദേശത്ത് തുടരുകയാണെന്ന് പോലീസ് അറിയിച്ചു

You might also like

-