അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ‌ മരിച്ചു

പുലർച്ചെ മൂന്ന് മണിയോടെയാണ് രണ്ട് പേരെയും മൃതദേഹം പുറത്തെടുക്കാനായത്.

0

അടിമാലി | ഇടുക്കി അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ‌ മരിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ലോറിയാണ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ചത്. നേര്യമംഗലം തലക്കോട് സ്വദേശി സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.

മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിൻ്റെ കരയിൽ എത്തിയിരുന്നു . ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. മൂവാറ്റുപുഴയിൽ നിന്നും ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. പുലർച്ചെ മൂന്ന് മണിയോടെയാണ് രണ്ട് പേരെയും മൃതദേഹം പുറത്തെടുക്കാനായത്.റോഡിന് ഏറ്റവു വീതികുറഞ്ഞ ഭാഗത്ത് എതിരെ വന്ന വാഹനത്തിന് സൈദ് നൽകുമ്പോഴാണ് അപകടം ഉണ്ടായെതെന്നാണ് പോലീസ് പറയുന്നത് . ദേശീയപാതയിൽ വളരെ ഭാഗത്ത് ഏറ്റവു ഇടുങ്ങിയ പ്രദേശമാണ് ഇവിടമെങ്കിലും ഈ ഭാഗത്ത് റോഡിനു വീതികയൂട്ടുവാൻ അധികരുത്താർ നടപടി സ്വീകരിച്ചിരുന്നില്ല റോഡിന് ഒരു ഭാഗത്ത് വാൻ ഗർത്തം നിലനിക്കുന്ന പ്രദേശത്തു കാട്ടുകല്ലുകൾ പാര്ക്കി അടുക്കിയ കയ്യാലമാത്രമാണ് റോഡിന് അതിർത്തി നിര്ണയിച്ചിരുന്നത് .

-

You might also like

-