ഇ.എം.എസിന്‍റെ ഇളയ മകൻ എസ്‌ ശശി അന്തരിച്ചു

മുംബൈയില്‍ മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുന്‍പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു.

0

മുംബൈ |കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ഇ.എം.എസിന്‍റെ ഇളയ മകൻ എസ്‌ ശശി അന്തരിച്ചു. 67 വയസായിരുന്നു. മുംബൈയില്‍ മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുന്‍പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സി.പി.എം ദേശാഭിമാനി മാനേജ്‌മെന്‍റ് ബ്രാഞ്ച്‌ അംഗമായിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌ ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ ശശി, അപർണ ശശി. മരുമക്കൾ: എ എം ജിഗീഷ്‌, രാജേഷ്‌ ജെ വർമ. പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ എം ശ്രീധരന്‍, ഇ എം രാധ എന്നിവരാണ് സഹോദരങ്ങള്‍.

-

You might also like

-