കട്ടപ്പന പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ

0

കട്ടപ്പന |  കുമളിക്ക് സമീപം പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അണക്കരക്ക് സമീപം പുറ്റടിയിൽ താത്കാലിക വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം പുതിയ വീട് നിർമ്മാണത്തിനായി ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദാരുണ സംഭവം നടക്കുന്നത് . രാത്രി ഒരുമണിയോടെ അഗ്നിബാധയിൽ അകപ്പെട്ട പെണ്കുട്ടിയുടെ നിലവിളികേട്ടാണ്നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തുന്നത്. അപ്പോഴേക്കും രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു . തീപിടിത്തത്തിന് കാരണം കൂടുതൽ ശാസ്ത്രീയ പരിശോധനൻകല്ക് ശേഷമേ പറയാനാകൂ എന്ന് പോലീസ് പറഞ്ഞു

-

You might also like

-