മണ്ണാർക്കാട് ഹോട്ടലിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം.

ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

0

പാലക്കാട്: മണ്ണാർക്കാട് ഹോട്ടലിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലർച്ചെ 3.15ഓടെയായിരുന്നു അപകടം.നാലുനില കെട്ടിടത്തിനാണ് തീപിടിച്ചത്. താഴെയുള്ള ഹോട്ടലിൽ നിന്ന് തീപടരുകയായിരുന്നു. നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു.

പുലർച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.

You might also like

-