കാബൂളിൽ ചാവേർ ആക്രമണം കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി.

പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

0

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്പോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.കാബൂൾ വിമാന താവളത്തിലേക്ക് വരരുതെന്ന് വിലക്ക് ഉണ്ടായതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു , വിമാനത്താവളത്തിൽ നിന്ന് മാറിനിൽക്കാൻ തങ്ങളുടെ ജനങ്ങളോട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

TOLOnews

കുറഞ്ഞത് രണ്ട് ചാവേറുകളെങ്കിലും നടത്തിയ ആക്രമണം, കാബൂൾ താലിബാൻ പിടിച്ച്ചെടുത്തതിന് ശേഷം രാജ്യം വിടാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് വിദേശ പൗരന്മാർക്കും പതിനായിരക്കണക്കിന് അഫ്ഗാനിസ്ഥാൻ സഖ്യകക്ഷികൾക്കും രക്ഷപ്പെടാനുള്ള ഒരേയൊരു വഴിയാണ്.ചാവേർ അക്രമത്തിൽ ആശങ്കയുടെ നിഴലിൽ ആയിരിക്കുന്നത് യുഎസ് സൈന്യം 31 ണ് കാബൂളിൽ നിന്നും പിൻവാങ്ങും
തലസ്ഥാനമായ കാബൂളിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അഫ്ഗാൻ ആരോഗ്യ ഉദ്യോഗസ്ഥർ വ്യത്യസ്ത കണക്കുകലാണ് സ്ഫോടനത്തെ തുടർന്ന് നൽകിയിട്ടുള്ളത് കുറഞ്ഞത് 30 പേർ മരിച്ചതായും മരണ സംഖ്യ 60 ൽ അധികം ആകാംഎന്നും , അതേസമയം 120 ൽമുതൽ 140 പേർക്ക് പരിക്കേട്ടിട്ടുണ്ടാകാം എന്നും അവർ പറയുന്നു – അതേസമയം താലിബാൻ വക്താവ് കുറഞ്ഞത് 13 സാധാരണക്കാരെ കൊല്ലുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നുമാണ് പറയുന്നത് .

കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

You might also like