ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പോളിസി ലംഘിച്ചതിന് നീക്കം ചെയ്തതായും കമ്പനി അറിയിച്ചു.

0

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍. വ്യാഴാഴ്ച ട്വിറ്റര്‍ തന്നെയാണ് ഈ വിവരം അറിയച്ചത്.

ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കൊവിഡ് -19നെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അവതരിപ്പിച്ചുവെന്നാണ് അക്കൗണ്ടുകള്‍ അവലോകനം ചെയ്ത ട്വിറ്ററില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പോളിസി ലംഘിച്ചതിന് നീക്കം ചെയ്തതായും കമ്പനി അറിയിച്ചു.

ചൈനയില്‍ ഔദ്യോഗികമായി നിരോധിച്ച ആപ്പാണ് ട്വിറ്റര്‍. വി.പി.എന്‍ ഉപയോഗിച്ച് പലരും ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.

ചൈനീസ് പ്രചാരണത്തിന്റെ ലക്ഷ്യങ്ങളില്‍ വിദേശ ചൈനക്കാരും ”പാര്‍ട്ടി-ഭരണകൂടത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ചൈനീസ് പ്രചാരണം നടത്താനുള്ള ശ്രമം നടത്തുന്നതായും പറയുന്നു. പ്രധാനമായും ചൈനീസ് ഭാഷകളിലാണ് അക്കൗണ്ടുകള്‍ ട്വീറ്റ് ചെയ്തതെന്ന് ട്വിറ്റര്‍ പറഞ്ഞു.

 

ബീജിങിന് അനുകൂലമായ ഉള്ളടക്കം ട്വീറ്റ് ചെയ്ത 23750 അക്കൗണ്ടുകളും അത് റീട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ച 150000 അക്കൗണ്ടുകളും പൂട്ടിച്ചതായി ട്വിറ്റര്‍ പറഞ്ഞു.

 

ട്വിറ്റര്‍ എടുക്കുന്ന ആദ്യ നടപടിയല്ല ഇത്. 2019 ഓഗസ്റ്റില്‍, മെയിന്‍ ലാന്റ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നതായി കരുതപ്പെടുന്ന ആയിരത്തില്‍ താഴെ അക്കൗണ്ടുകള്‍ കമ്പനി നീക്കംചെയ്തിരുന്നു. ‘ഹോങ്കോങ്ങില്‍ രാഷ്ട്രീയ ഭിന്നത വിതയ്ക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചതിനായിരുന്നു ഇത്. റഷ്യയുമായും തുര്‍ക്കിയുമായും ബന്ധപ്പെട്ട അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായും കമ്പനി അറിയിച്ചു.