തിരുവനന്തപുരത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ

ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല.

0

തിരുവനന്തപുരം കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഭാര്യയെയും മകനെയും കൊലപ്പെടുത്തി, സുരേഷ് തൂങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കന്യാകുളങ്ങരയിലെ സുരേഷിന്റെ വീട്ടിലായിരുന്നു ഇവർ നേരത്തെ താമസിച്ചിരുന്നത്

സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പ് നാട്ടിലെത്തിയതാണ്. കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു.
ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്ത് കഴക്കൂട്ടം പോലീസെത്തി മേല്‍ നടപടി സ്വീകരിച്ചുവരുന്നു.

You might also like

-